Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumkandam Comfort Station

Idukki

അ​ത്ര കം​ഫ​ർ​ട്ട​ല്ല നെ​ടു​ങ്ക​ണ്ട​ത്തെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ

ര​ണ്ടാം നി​ല​യി​ൽ ക​യ​റു​ന്ന​വ​ർ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്നു

നെ​ടു​ങ്ക​ണ്ടം: ര​ണ്ട് നി​ല​ക​ളി​ലാ​യി നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ശു​ചി​മു​റി സ​മു​ച്ച​യ​ത്തി​ൽ ക​യ​റി​പ്പ​റ്റാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ. ര​ണ്ടാം നി​ല​യി​ലു​ള്ള പു​രു​ഷ​ന്മാ​രു​ടെ ശു​ചി​മു​റി​യി​ലേ​ക്ക് ക​യ​റി​യി​റ​ങ്ങു​ന്ന​തി​നി​ടെ സ്റ്റാ​ൻ​ഡി​ലെ അ​നൗ​ൺ​സ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ​ത്. ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് മൂ​വ​രും സാ​ര​മാ​യി പ​രി​ക്കേ​ൾ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ര​ണ്ടു നി​ല​ക​ളി​ലാ​യു​ള്ള സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​സ​മ​യ​ത്തു​ത​ന്നെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. സ്ത്രീ​ക​ൾ​ക്ക് താ​ഴെ​ത്തെ നി​ല ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​മെ​ങ്കി​ലും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പു​രു​ഷ​ന്മാ​ർ മു​ക​ൾ​നി​ല​യി​ൽ ക​യ​റ​ണം. ഇ​രു​മ്പി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഗോ​വ​ണി​യി​ൽ മ​ഴ പെ​യ്താ​ൽ തെ​ന്നി വീ​ഴു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. ക​യ​റു​ന്ന വ​ഴി ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും ഷീ​റ്റു​പ​യോ​ഗി​ച്ച് മ​റ​ച്ചാ​ൽ മാ​ത്ര​മേ വ​ഴി​യി​ലെ വീ​ഴ്ച ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ. ശു​ചി​മു​റി സ​മു​ച്ച​യ​ത്തി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക സ​ജ്ജീ​കരണ​ങ്ങ​ൾ ഒ​ന്നും ഒ​രു​ക്കി​യി​ട്ടില്ല.

സ്ഥി​രം നി​റ​യു​ന്ന സെ​പ്റ്റി​ക് ടാ​ങ്കും പ​ഞ്ചാ​യ​ത്തി​ന് ത​ല​വേ​ദ​ന​യാ​ണ്. ഉ​ദ്ഘാ​ട​നം ന​ട​ത്തി മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞു. ഇ​തേ പ്ര​ശ്നം പി​ന്നീ​ട് പ​ല​ത​വ​ണ​യു​ണ്ടാ​യ​പ്പോ​ഴും ശു​ചി​മു​റി അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

നി​ര​വ​ധി ആ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ശു​ചി​മു​റി​ക്ക് വേ​ണ്ട​ത്ര വ​ലു​പ്പം ഇ​ല്ലാ​തെ​യാ​ണ് ടാ​ങ്ക് നി​ർ​മി​ച്ച​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ഓ​ട​യോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന ടാ​ങ്കി​ലേ​ക്കാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ​യും പ​രി​സ​ര​ത്തെ​യും മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. മ​ണ്ണി​ന്‍റെ ആ​ഴം തീ​രെ കു​റ​വു​ള്ള ഇ​വി​ടെ ഉ​റ​വ വെ​ള്ള​വും കൂ​ടി ഇ​റ​ങ്ങു​മ്പോ​ൾ വ​ള​രെ പെ​ട്ട​ന്ന് ടാ​ങ്ക് നി​റ​യും. യ​ഥാ​സ​മ​യം ടാ​ങ്ക് ശു​ചീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ ശു​ചി​മു​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up